കരുവന്നൂർ ബാങ്ക് തട്ടിപ്പ് – കോൺഗ്രസ്സ് സായാഹ്ന ധർണ നടത്തി

പൊറത്തിശ്ശേരി : സി.പി.എം ഭരണത്തിലായിരുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കണമെന്നും പ്രതികൾക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.

പൊറത്തിശ്ശേരി മഹാത്മാ സ്ക്കൂളിന് സമീപം നടത്തിയ സായാഹ്ന ധർണ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ. പി.എൻ. സുരേഷ്, കെ.കെ.അബ്ദുള്ളക്കുട്ടി, എം.ബി. നെൽസൺ, നിഷ അജയൻ, ശിവരാമൻ നായർ, രജീന്ദ്രൻ പുല്ലാനി, എൻ.ആർ. ശ്രീനിവാസൻ , വർഗീസ് ആലപ്പാടൻ, അശോകൻ പുരയാറ്റുപറമ്പിൽ, പി.കെ സന്തോഷ്, ശോഭനൻ പുളിയത്തുപറമ്പിൽ, സി.ഡി. ജോസ്, ബിനീഷ് കെ.ബഷീർ, രാമദാസ്, രാജൻ കൂത്തുപാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top