കുർബാനയർപ്പണ രീതി : ഇരിങ്ങാലക്കുട രൂപത ഇടവകകളിൽ ഞായറാഴ്ച ഇടയലേഖനം വായിക്കുകയില്ല -ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി

കുർബാനയർപ്പണ രീതി – ഇരിങ്ങാലക്കുട രൂപത ഇടവകകളിൽ ഞായറാഴ്ച ഇടയലേഖനം വായിക്കുകയില്ല – ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി

ഇരിങ്ങാലക്കുട : കുർബാനയർപ്പണ രീതിയെക്കുറിച്ച് ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള സിനഡൽ തീരുമാനത്തിനെതിരെ പരാതി നൽകിക്കഴിഞ്ഞു. കൽപ്പന പുറപ്പെടുവിച്ച അവരിൽനിന്ന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലയെങ്കിൽ റോമിലെ മേൽ കോടതിയിലേക്ക് അപേക്ഷിക്കുവാനുള്ള അവകാശവും സഭാ നിയമപ്രകാരം ഉണ്ട്. ആയതിനാൽ ഇത് ധിക്കാരമോ അനുസരണക്കേടോ അല്ല മറിച്ച് ന്യായമായ അവകാശത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. അതിനാൽതന്നെ ഇടയലേഖനം വായിക്കാൻ നിയമ വ്യാഖ്യാനപ്രകാരം സാധ്യമല്ല എന്ന് പത്രക്കുറിപ്പിലൂടെ ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫാദർ ജോൺ കവലക്കാട്ട് (Sr) അറിയിച്ചു

പത്രകുറിപ്പിന്റെ പൂർണ രൂപം

പൗരസ്ത്യ സഭ നിയമത്തിൽ കാനോന 999 No.1 പറയുന്നതിപ്രകാരമാണ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി കൽപ്പന പിൻവലിക്കുന്നതിനോ തിരുത്തുന്നതിനോ വേണ്ടിയുള്ള രേഖാമൂലമുള്ള ഒരു പരാതി കല്പനയെ കുറിച്ച് നിയമാനുസൃതമായ അറിയിപ്പ് കിട്ടിയതിനുശേഷം പരാതി സമർപ്പിക്കുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള പത്ത് ദിവസത്തെ കാലാവധിക്കുള്ളിൽ കൽപ്പന പുറപ്പെടുവിച്ച ആളിന് നൽകേണ്ടതാണ്.

അതിൻപ്രകാരം ശനിയാഴ്ച (04.09.2021)ഇരിങ്ങാലക്കുട രൂപതയിലെ വൈദികര്‍ക്കുവേണ്ടി, ഫാ. ജോണ്‍ കവലക്കാട്ട് (Sr) ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍, ഫാ. ജോസ് പാലാട്ടി ചാലക്കുടി ഫൊറോന വികാരി, ഫാ. ജോസ് പന്തലുക്കാരന്‍ രൂപതാ ആലോചന സമിതിയംഗം, ഫാ. ജോര്‍ജ്ജ് പാലമറ്റം ലിറ്റര്‍ജ്ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി ജോ.കണ്‍വീനര്‍, ഫാ. ജോയ് കടമ്പാട്ട് രൂപതാ ആലോചന സമിതിയംഗം, ഫാ. പിയൂസ് ചിറപ്പണത്ത് കത്തീഡ്രല്‍ വികാരി, ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി & അമ്പഴക്കാട് ഫൊറോന വികാരി, ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരി മാള ഫൊറോന വികാരി, ഫാ. പോളി പുതുശ്ശേരി എടത്തിരിരുത്തി ഫൊറോന വികാരി, ഫാ. തോമസ് പുതുശ്ശേരി പറപ്പൂക്കര ഫൊറോന വികാരി, ഫാ. ഡേവീസ് കല്ലിങ്ങല്‍ കൊടകര ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് വേഴപ്പമ്പിൽ കല്‍പ്പറമ്പ് ഫൊറോന വികാരി ഫാ. ജെയ്‌സന്‍ കരിപ്പായി പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്നിവർ ചേർന്ന് ഈ കൽപ്പന പുറപ്പെടുവിച്ച സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് ഇടയലേഖനത്തിലെ വിശ്വാസത്തെ ബാധിക്കുന്നതും സത്യത്തിന് വിരുദ്ധവും സാമൂഹികപ്രശ്നങ്ങൾ ഉണ്ടായേക്കാവുന്നതുമായ കാരണങ്ങളാൽ പ്രസ്തുത ഇടയ ലേഖനത്തിന് റിവ്യൂ ഹർജി സമർപ്പിച്ചു. ഇത്തരത്തിലുള്ള ഒരു അപേക്ഷ സമർപ്പിക്കപ്പെട്ടാൽ നിയമസാധുത അനുസരിച്ച് ആ കൽപ്പന നടപ്പിലാക്കുന്നത് തടയലും കൂടിയാണ് എന്ന് മനസ്സിലാക്കണം.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top