പരിഷ്കരിച്ച കുർബാന അർപ്പണ രീതി നവംബർ 28 മുതൽ ഇരിങ്ങാലക്കുട രൂപതയിൽ നടപ്പിൽ വരുമെന്നും ഇതുസംബന്ധിച്ച ഇടയലേഖനം പള്ളികളിൽ ഞായറാഴ്ച നിർബന്ധമായും വായിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസ്

ഇരിങ്ങാലക്കുട : പരിഷ്കരിച്ച കുർബാന ക്രമവും കുർബാന അർപ്പണ രീതിയും നവംബർ 28 ഞായർ മുതൽ ഇരിങ്ങാലക്കുട രൂപതയിൽ നടപ്പിൽ വരുമെന്നും, സിനഡ് അംഗീകരിച്ച തീരുമാനങ്ങളെ കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പിനെ ഇടയലേഖനം രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സെപ്റ്റംബർ 5 ഞായറാഴ്ച നിർബന്ധമായും വായിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസ് അറിയിപ്പ്.

ഈ തീരുമാനത്തിന് വിരുദ്ധമായി നടക്കുന്നതെല്ലാം രൂപത കൂട്ടായ്മയെ തകർക്കുന്നതും വിശ്വാസ പാരമ്പര്യത്തെ നിഷേധിക്കുന്നതും ആണെന്നും അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതും അവയിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കേണ്ടതാനെന്നും രൂപതയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ഒരുകൂട്ടം വൈദികർ കഴിഞ്ഞദിവസം ഇരിങ്ങാലക്കുട വൈദിക സമൂഹത്തിനുവേണ്ടി എന്നപേരിൽ നടത്തിയ പരസ്യപ്രസ്താവനകൾ രൂപതയുടെ ഔദ്യോഗിക അറിവോടും അനുവാദത്തോടും കൂടെയല്ല എന്ന കാര്യവും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

പരിഷ്കരിച്ച കുർബാന ക്രമത്തെയും രീതിയെയും സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുതിയ തസ്ക പ്രിന്റ് ചെയ്ത ലഭിക്കുന്നത് അനുസരിച്ച് അറിയിക്കുന്നതാണ് എന്നും അറിയിപ്പിൽ പറയുന്നു.

രൂപത അതിർത്തിക്കുള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു സ്ഥലങ്ങളിലെല്ലാം പരിഷ്കരിച്ച കുർബാന അർപ്പണ രീതി നടപ്പിലാക്കുവാൻ വൈദികരും സന്യസ്തരും ആവശ്യമായ ക്രമീകരണങ്ങൾ ദേവാലയത്തിൽ സജ്ജമാക്കണമെന്നും ബിഷപ്പ് ഹൗസ് നിർദ്ദേശിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top