കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിനോട് നഗരസഭ സെക്രട്ടറി വിശദീകരണം ചോദിച്ചു കൊണ്ടുള്ള നോട്ടീസ് ചെയര്‍പേഴ്‌സണ്‍ ഇടപ്പെട്ടു തടഞ്ഞു വെച്ചെന്ന് എല്‍.ഡി.എഫ് ആരോപണം

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് നേതാവിന്‍റെ ഉടമസ്ഥതയിലുള്ള എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയതോതില്‍ ആളുകള്‍ പങ്കെടുത്തുകൊണ്ട് ആര്‍ഭാട വിവാഹങ്ങള്‍ നടത്തുന്നതിനും മൗനാനുവാദം നല്‍കിയ ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ്ണനടത്തി.

നഗരസഭാ കാര്യാലയത്തിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്‍. വിജയ ഉദ്ഘാടനം ചെയ്തു.തുടര്‍ച്ചയായി എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിരവധി വിവാഹങ്ങളാണ് നടന്നത്. നൂറുകണക്കിന് ആളുകളാണ് ഈ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.ഇതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി, എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിനോട് സെക്രട്ടറി വിശദീകരണം ചോദിച്ചു കൊണ്ടുള്ള നോട്ടീസ് 48 മണിക്കൂര്‍ ചെയര്‍പേഴ്‌സണ്‍ ഇടപ്പെട്ടു തടഞ്ഞു വെച്ചുവെന്നും ഇവര്‍ ആരോപിച്ചു.

പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമമനുസരിച്ച് എം സി പിയ് ക്ക് എതിരെ കേസ് എടുക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും ഭരണകക്ഷി കൗണ്‍സിലര്‍മാരും ഊട്ടിയിലേക്ക് ഉല്ലാസ യാത്ര നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കേണ്ട സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ബഹുജനങ്ങളോടുള്ള നിന്ദയാണെന്നും സൂചിപ്പിച്ചു.

അഫോന്‍സാ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യാ ചെയര്‍മാന്‍ സി സി ഷിബിന്‍ സ്വാഗതവും ഷെല്ലി വിന്‍സെന്റ് നന്ദിയും പറഞ്ഞു, എല്‍ ഡി എഫ് നേതാക്കളായ എം ബി. രാജു മാസ്റ്റര്‍, പ്രസാദ്.കെ എസ്, കെ പി ജോര്‍ജ് , ജയന്‍ അരിമ്പ്ര, രാജന്‍ പുല്ലരിക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അംബിക പള്ളിപ്പുറത് കൗണ്‍സിലര്‍ ടി കെ. ജയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു..

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top