വാക്‌സിൻ വിതരണത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ്‌ കാര്യാലയം പക്ഷപാതം തുടരുന്നുവെന്ന് കോവിഡ് അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ പരാതി

ഇരിങ്ങാലക്കുട : വാക്‌സിൻ വിതരണം കാര്യക്ഷമമല്ലെന്നും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ്‌ കാര്യാലയം പക്ഷപാത സമീപനം തുടരുന്നുവെന്നും മന്ത്രി ഡോ. ആർ ബിന്ദുവിന്‍റെ നേതൃത്വത്തില്‍ ചേർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലതല കോവിഡ് അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ പരാതി.

വെള്ളിയാഴ്ച ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഡി.എം.ഓ കാര്യാലയത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ തുടരുന്ന പഞ്ചായത്തുകളിൽ ഒന്നാണ് മുരിയാട്. ഉടനടി 5000 ഡോസ് സ്പോട്ട് വാക്‌സിൻ കിട്ടിയാൽ മാത്രമേ പഞ്ചായത്ത് നിവാസികൾക്ക് ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാൻ സാധ്യമാകു എന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ അവലോകന യോഗത്തിലും ഇത്തരം വിമർശനങ്ങൾ ഉണ്ടായിരുന്നു.

ആർക്കും കോവാക്സിനോട് താല്പര്യമില്ല, ഏവർക്കും കോവിഷിൽഡ് ആണ് വേണ്ടത് എന്ന് കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് പറഞ്ഞു. ഹോം ഐസിലേഷൻ ആണ് രോഗികൾ ഏവരും മുൻഗണന കൊടുക്കുന്നതെന്നും, അങ്ങിനെ വരുമ്പോൾ വീടുകളിൽ കൃത്യമായ ക്വാറ​ന്‍റൈ​നി​ൽ മാനദണ്ഡങ്ങൾ പാലിക്കാത്തത് മറ്റുള്ളവരിലേക്കും രോഗം പരത്തുവാൻ കാരണമാകുന്നുണ്ട് .

ഇട റോഡുകളടക്കം പൂർണ്ണമായും പഞ്ചായത്തുകൾ അടച്ചിടുന്നതിനോട് യോജിപ്പില്ലെന്ന് വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ് അഭിപ്രായപ്പെട്ടു. യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹൻ വല്യാട്ടിൽ അധ്യക്ഷത വഹിച്ചു.

ബി.ഡി.ഓ ശ്രീചിത്ത്, മണ്ഡലത്തിലെ കോവിഡ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മദന മോഹനൻ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ്, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ മിനിമോൾ, ഇരിങ്ങാലക്കുട കാട്ടൂർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

ജില്ലയിൽ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ടെന്നും ഉടനടി ഇത് പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും യോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉറപ്പ് നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top