ഇരിങ്ങാലക്കുട ഗവ. ഹോമിയോ ഡിസ്പൻസറിയിൽ ആറ് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ മൂന്നു മാസങ്ങൾക്കകം പൂർത്തീകരിക്കാൻ ഹോസ്പിറ്റൽ മാനേജ് കമ്മിറ്റിയിൽ തീരുമാനം

ഇരിങ്ങാലക്കുട : ഗവണ്മെന്റ് ഹോമിയോ ചികിത്സാ സംവിധാനം പൊതുജനം കൂടുതൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പുവരുത്തുന്നതിന് ഡോക്ടറുടെ പരിശോധനാമുറി, ഡിസ്പെൻസറി, കത്തിരുപ്പ് മുറി, പ്രവേശന കവാടം എന്നിവ ആറ് ലക്ഷം രൂപ ചിലവിൽ മൂന്നു മാസത്തിനുള്ളിൽ നവീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഹോസ്പിറ്റൽ മാനേജ് കമ്മിറ്റിയിൽ തീരുമാനമായി.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ: കെ സി പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു, നഗരസഭ വൈസ് ചെയർമാൻ പി ടി ജോർജ്ജ് അധ്യക്ഷത വഹിച്ചു, ദീർഘ കാലം കമ്മിറ്റിയിൽ സജീവമായി പ്രവർത്തിച്ച മുൻ കൗൺസിലർ സരസ്വതി ദിവാകരന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി,

നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഫസ്റ്റ് ഗ്രേഡ് ഓവർസർ ഷെയ്ഖ് മാഹിൻ നിർമ്മാണ പ്രവാവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു, ഡിസ്പൻസറി പരിസരത്ത് അപകടകരമാം വിധം നില്ക്കുന്ന പ്ലാവ് വെട്ടിമാറ്റാനും തീരുമാനമായി, വരവ് ചെലവ് കണക്കുകൾ, ബജറ്റ് എന്നിവക്ക് യോഗത്തിൽ ആങ്ങീകാരം നൽകി.

യോഗത്തിൽ,നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, സി പി ഐ പ്രതിനിധി വർദ്ധനൻ പുളിക്കൽ, ലോകസഭാംഗം പ്രതിനിധി എ സി സുരേഷ്, ഐ എൻ സി പ്രതിനിധി ഗിരിജ, ബിജെപി പ്രതിനിധി അനിത എന്നിവർ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top