പാചകവാതക വിലവർദ്ധനവ് : കാട്ടൂരിൽ കോണ്‍ഗ്രസ്സ് പ്രതിഷേധ നില്‍പ്പ് സമരം നടത്തി

കാട്ടൂര്‍ : കോവിഡ് മഹാമാരിക്കാലത്ത് കനത്ത പ്രഹരമായി കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില അടിക്കടി കുത്തനെ വര്‍ദ്ധിപ്പിക്കുകയും, ഒരുവര്‍ഷക്കാലമായി സബ്സിഡി നല്‍കുന്നതില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി.

പത്താം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ സമരത്തില്‍ പ്രസിഡന്‍റ് എ എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്യുകയും മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് കദീജ മുംതാസ്, ജോണ്‍ വെള്ളാനിക്കാരന്‍, ലോയിഡ് ചാലിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൂന്നാം വാർഡ് കമ്മിറ്റിയുടെ നിൽപ്പ് സമരം കരഞ്ചിറ മരക്കമ്പനി സെൻ്ററിൽ നടത്തി. ബൂത്ത് പ്രസിഡൻ്റ് ഉമേഷ് ഞാറ്റുവെട്ടി, ബെറ്റി ജോസ്, ഫ്രാൻസിസ് കൊമ്പൻ, ജോർജ് ആലപ്പാടൻ, ജോണി എന്നിവർ പങ്കെടുത്തു.

കുന്നത്ത്പ്പീടിക പരിസരത്ത് നടന്ന അഞ്ചാം വാര്‍ഡ് കമ്മറ്റിയുടെ പ്രതിഷേധ സമരം ബ്ലോക്ക് സെക്രട്ടറി ജോയ് സി എല്‍,മണ്ഡലം വെെസ് പ്രസിഡന്‍റുമാരായ ജലീല്‍ കരിപ്പാംകുളം, ധീരജ്തേറാട്ടില്‍, മിഥുന്‍ മലയാറ്റി, റംഷാദ് കുഴിക്കണ്ടത്തില്‍, തിലകന്‍ വാലത്ത്, ജോര്‍ജ്ജ് എലുവത്തിങ്കല്‍, മുത്ത്ലീഫ് എടക്കാട്ടുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

പതിമൂന്നാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ കാട്ടൂര്‍ ബസാര്‍ പരിസരത്ത് നടന്ന പ്രതിഷേധം വാര്‍ഡ് പ്രസിഡന്‍റ് അജിത്കുമാര്‍ പുതുവീട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് ബദ്ദറുദീന്‍ വലിയകത്ത്, എ പി വിത്സണ്‍, ഡൊമിനി ആലപ്പാട്ട്, ഇ എ വിന്‍സെന്‍റ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top