ഇരിങ്ങാലക്കുട : ഗാന്ധി സേവാസദനം കഥകളി അക്കാദമിയും പട്ടിക്കാംതൊടിയില് രാമുണ്ണിമേനോന് ട്രസ്റ്റും സംഘടിതമായി കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യനായിരുന്ന പട്ടിക്കാംതൊടി രാമുണ്ണി മേനോൻെറ സ്മരണാർഥം നല്കിവരുന്ന പട്ടിക്കാംതൊടി പുരസ്കാരത്തിന് കലാനിലയം രാഘവനാശാനെ തിരഞ്ഞെടുത്തു.