കലാനിലയം വാർഡിൽ തെരുവുനായ് ശല്യം രൂക്ഷം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൾ വഴിയാത്രികർക്ക് ഭീഷണിയാകുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലേക്കും കലാനിലയത്തിലേക്കുമുള്ള ഇടവഴികളിൽ ഇവ പെറ്റു പെരുകി കൂട്ടമായി വിഹരിക്കുന്നു. പകൽ സമയങ്ങളിൽ ജനങ്ങൾക്കും വാഹനങ്ങൾക്കും തടസ്സമായി റോഡുകൾ കയ്യേറുന്ന അവസ്ഥ ഇവിടുത്തെ നിത്യ കാഴ്ചയാണ്.

തെരവു നായ്ക്കളെ കണ്ടുപിടിച്ച് വദ്ദീകരണം ചെയ്യുവാനുള്ള ഉത്തരവ് നഗരസഭയും ആരോഗ്യ വകുപ്പും നടപ്പിലാക്കി സ്വന്തത്രരായി ജനജീവിതത്തിന് തടസ്സം സൃഷിടിക്കുന്ന തെരവു നായ്ക്കളുടെ ശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് തെക്കേ നട റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സെക്രട്ടറിയ്ക്ക് നിവേദനം നൽകി.

Leave a comment

Top