കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ്

കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തുടർച്ചയായി നടത്തി വരുന്ന സമരം കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചു. ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് നീതി കിട്ടുന്നത് വരെയും ഭരണ സമിതി അംഗങ്ങൾ അടക്കം തട്ടിപ്പിൽ ബന്ധമുള്ള മുഴുവൻ സി.പി.എം.നേതാക്കളെയും പ്രതികളാക്കി ചേർത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തുവാൻ തീരുമാനിച്ചു, വരും ദിവസങ്ങളിൽ കെ.പി.സി.സി.പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്: ഡി.സി.സി.പ്രസിഡണ്ട് ഉൾപ്പടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് സമരം കൂടുതൽ തീവ്രമാക്കുവാനും തീരുമാനിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ നിക്ഷേപകരുടെ ആശങ്കകൾ മാറ്റുന്നതിനായി മുഖ്യമന്ത്രി മൗനം വെടിയണമെന്നും, ബാങ്കിൻ്റെ ഇപ്പോഴത്തെ അവസ്ഥ നിക്ഷേപകർ അടക്കമുള്ള പൊതു ജനങ്ങളെ അറിയിക്കുന്നതിന് സത്യസന്ധമായ ഒരു ധവളപത്രം സഹകരണ വകുപ്പ് പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെയും നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കപ്പെടുന്നത് വരെയും കോൺഗ്രസ്സ് സമരമുഖത്തുണ്ടാകുമെന്നും ഇക്കാര്യത്തിൽ സർക്കാർ അലംഭാവം കാണിച്ചാൽ നിക്ഷേപകർക്ക് പണം തിരിച്ചകിട്ടുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ കിട്ടുന്നതിനും വേണ്ടി നിയമ നടപടികളുമായി കോൺഗ്രസ്സ് മുന്നോട്ടു പോകുമെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു. ഡി.സി.സി. ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.കെ.അബ്ദുള്ളക്കുട്ടി, അഡ്വ.പി.എൻ.സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top