ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സെപ്തംബർ 4 ശനിയാഴ്ച

വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സെപ്തംബർ 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ വെള്ളാങ്ങല്ലൂർ പി.സി.കെ ഓഡിറ്റോറിയത്തിൽ നടക്കും. ആൽഫ പരിചരണത്തിലുള്ള രോഗികൾക്കും, കുടുംബങ്ങൾക്കും, മുൻകൂട്ടി രജിസ്റ്റർ ചെയ്ത പുറമെ നിന്നുള്ള 350 പേർക്കുമാണ് വാക്സിനേഷൻ നൽകുന്നത്. അതിനായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ എം.കെ. ഇബ്രാഹിം ഹാജി, കൺവീനർ മുഹമ്മദ് കുഞ്ഞി കരിപ്പാക്കുളം എന്നിവരടങ്ങുന്ന 11 പേരാണ് കമ്മിറ്റിയിലുള്ളത്. രൂപീകരണ യോഗത്തിൽ ലിങ്ക് സെന്റർ പ്രസിഡണ്ട് എ.ബി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഷഫീർ കാരുമാത്ര സ്വാഗതം പറഞ്ഞു. പി.കെ.എം. അഷ്റഫ്, പി.എ.അബ്ദുൽ ഷക്കൂർ, എം.എ. അൻവർ, മെഹർബാൻ ഷിഹാബ്, ഫാത്തിമാബി ഷക്കൂർ, രജിത ആന്റണി, അഥീന കെ. വർഗീസ്, ഷിനി അയ്യൂബ് പങ്കെടുത്തു സംസാരിച്ചു.

Leave a comment

Top