ദേശീയ കായിക ദിനത്തില്‍ യൂത്ത് ഫിറ്റ്‌നസ് ക്യാമ്പയിനുമായി സഹൃദയ കോളേജ്

കൊടകര : ദേശീയ കായിക ദിനത്തില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വെര്‍ച്യൂല്‍ യൂത്ത് ഫിറ്റ്‌നസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളില്‍ തന്നെ പരിപാടിയില്‍ പങ്കെടുത്തു. ഫിഫ നാഷണല്‍ റഫറി ആല്‍വിന്‍ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ അധ്യക്ഷനായി. നല്ല നാളേക്കായി ആരോഗ്യമുള്ള തലമുറ എന്ന് സന്ദേശവുമായാണ് ഫിറ്റ്‌നസ് ക്യാമ്പയിന്‍ നടത്തിയത്. ഓരോരുത്തരും ലൈവായി വിവിധ തരം എക്‌സസൈസുകള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 150 പേര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. കെ.യു. വിജയ്, വൊളന്റിയര്‍ സെക്രട്ടറിമാരായ എല്‍വിന്‍ ജോസ്, ജിസ ജോയ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top