കള്ളു വ്യവസായം സംരക്ഷിക്കാർ സർക്കാർ നടപടി സ്വീകരിക്കുക – എ. ഐ. ടി.യു.സി

ഇരിങ്ങാലക്കുട : കേരളത്തിലെ പരമ്പരാഗത തൊഴിൽ വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട് ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ എ. ഐ. ടി.യു.സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫിസിനു മുന്നിൽ ധർണ സമരം നടത്തി.

സമരം എ. ഐ. ടി.യു.സി ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുധിഷ് ഉദ്ഘാടനം ചെയ്തു. മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഐ. ടി.യു.സി ജില്ലാ കൺവീനർ കെ.എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, എ. ഐ. ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ, കെ.വി.മോഹനൻ, കെ.എസ്.പ്രസാദ് വർദ്ധനൻപുളിയ്ക്കൽ, എന്നിവർ സംസാരിച്ചു. സി.ആർ.സുഭാഷ്, പി.എം.ഗോപി, എം.ബി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കള്ള് ഷാപ്പുകൾക്ക് നിലവിലുള്ള ദൂരപരിധി വ്യവസ്ഥ എടുത്തു കളയുക, നിർദ്ദിഷ്ട ടോഡിബോർഡ് ആരംഭിക്കുന്നതിനുളള നടപടികൾ വേഗം ആരംഭിക്കുക, കൂടുതൽവിദേശ മദ്യഷാപ്പുകൾ ആരംഭിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. റെയ്ഞ്ച് യൂണിയൻ സെക്രട്ടറി കെ.ഡി. സുനിൽകുമാർ സ്വാഗതവും സി.വി. അപ്പുകുട്ടൻ നന്ദിയും പറഞ്ഞു.

Leave a comment

Top