ഇരിങ്ങാലക്കുട നഗരമദ്ധ്യത്തിലെ സ്ഫോടനം ഉന്നതതല അന്വേഷണം നടത്തണം – ബി.ജെ. പി

ഇരിങ്ങാലക്കുട : ചെറുതൃക്ക് ക്ഷേത്രത്തിന് സമീപം മുകുന്ദപുരം താലൂക്ക് കോ ഓപ്പറേറ്റി സ്റ്റോർ ബിൽഡിംങ്ങിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഭീകരമായ സ്ഫോടനത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. രണ്ടു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടാക്കുകയും സമീപ കെട്ടിടങ്ങളിലും നാശം നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത സ്ഫോടനം ദുരൂഹത ഉണ്ടാക്കുന്നതാണ്.

നഗരമദ്ധ്യത്തിലെ തിരക്കേറിയ സ്ഥലത്ത് ബിൽഡിംങ്ങിന്റെ ഇടുങ്ങിയ റൂമിൽ ഗ്യാസ് ഗോഡൗണും മണ്ണെണ്ണയും മറ്റും സൂക്ഷിക്കുന്നതുമായ റേഷൻ ഷോപ്പും ചായക്കടയും പ്രവർത്തിച്ചു വരുന്നിടത്താണ് സംഭവം നടന്നീട്ടുള്ളത്. ഗ്യാസ് ഗോഡൗണിന് തീ പിടിച്ചിരിന്നുവെങ്കിൽ സ്റ്റേറ്റ് ബാങ്ക് അടങ്ങുന്ന മേഖലയിൽ വൻ നാശനഷ്ടവും ജീവഹാനിയും സംഭവിക്കുമായിരുന്നു. ഈ കാര്യം ഗൗരവത്തോടെ അധികൃതർ കാണണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു.

സംഭവം പരിസരവാസികളിൽ ഏറെ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. സ്ഫോടനം നടന്ന കെട്ടിടം പോലീസ് സീൽ ചെയ്ത് ശാസ്ത്രീയമായ ഉന്നതതല അന്വേഷണം നടത്തിയാലേ സത്യാവസ്ഥ പുറത്ത് വരികയുള്ളൂ എന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പറഞ്ഞു. ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ എന്നിവർ കൂടെയുണ്ടാണ്ടായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top