ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു. പുത്തൻകുളം ഗണപതി ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറേ നട, ശക്തി നിവാസ് എന്നിവിടങ്ങളിൽ ഉണ്ണിക്കണ്ണൻ്റെ വേഷധാരണം, നാമജപം, വൃക്ഷ പൂജ , ഗോപൂജ, ഗോകർഷകനെ ആദരിക്കൽ, ഗോപികാ നൃത്തം, നദീവന്ദനം എന്നിവ നടന്നു. ബാലഗോകുലം ഇരിങ്ങാലക്കുട താലൂക്ക് ഭഗിനി പ്രമുഖ കുമാരി ആശ സുരേഷ്, രക്ഷാധികാരി അയ്യപ്പദാസ് , വിസ്താരക് കാളിദാസൻ, ടൗൺ സ്ഥാനീയ പ്രമുഖ് അർജുൻ സുരേഷ് എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top