ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എ.ഐ.എസ്.എഫ് പടിയൂർ ലോക്കൽ കമ്മിറ്റി കീഴിലെ യുണിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു

പടിയൂർ : ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എ.ഐ.എസ്.എഫ് പടിയൂർ ലോക്കൽ കമ്മിറ്റി കീഴിലെ യുണിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. ചെട്ടിയാൽ സൗത്ത് യൂണിറ്റ് സമ്മേളനം എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ ഉദ്ഘാടനം ചെയ്തു. അശ്വിൻ സ്വാഗതവും അരുൾ അദ്ധ്യക്ഷതയും വഹിച്ചു.

ചെട്ടിയൽ സെൻറർ യൂണിറ്റ് സമ്മേളനം സിപിഐ നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സ:വി.ആർ രമേഷ് ഉദ്ഘാടനം ചെയ്തു. സെൽവിൻ സെബാസ്റ്റ്യൻ സ്വാഗതവും സംഗീത് അദ്ധ്യക്ഷതയും വഹിച്ചു.

പത്തനങ്ങാടി യൂണിറ്റ് സമ്മേളനം എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ ഉദ്ഘാടനം ചെയ്തു. വി ആർ അഭിത്ത് സ്വാഗതവും കെ.എസ് ഷിബിൻ അദ്ധ്യക്ഷതയും വഹിച്ചു.

മങ്കാട്ടിൽ യൂണിറ്റ് സമ്മേളനം എ ഐ എസ് എഫ് ലോക്കൽ സെക്രട്ടറി ഇ.എസ്.അഭിമന്യു ഉദ്ഘാടനം ചെയ്തു. യാദവ കൃഷ്ണ സ്വാഗതവും ഹരിനന്ദൻ അദ്ധ്യക്ഷതയും വഹിച്ചു.

കല്ലന്തറ യൂണിറ്റ് സമ്മേളനം എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റിയംഗം കെ.ടി കാർത്തിക് ഉദ്ഘാടനം ചെയ്തു. നന്ദു കൃഷ്ണ സ്വാഗതവും റിൻഷാദ് അദ്ധ്യക്ഷതയും വഹിച്ചു.

പോത്താനി യൂണിറ്റ് സമ്മേളനം എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ്‌ മിഥുൻ പോട്ടക്കാരൻ ഉദ്ഘാടനം ചെയ്തു. നിരഞ്ജൻ സ്വാഗതവും മുഹ്സിന അദ്ധ്യക്ഷതയും വഹിച്ചു

സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി രാമകൃഷ്ണൻ, കെ.സി ബിജു, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, മേഖല പ്രസിഡന്റ് വി.ആർ അഭിജിത്ത്, എ.ഐ.എസ്.എഫ് ലോക്കൽ കമ്മിറ്റി പ്രസിഡൻറ് ഗോകുൽ , ബാബു ചിങ്ങാരത്ത്, ബ്രാഞ്ച് സെക്രട്ടറിമാരായ പി.എസ് സുധി, വിനയ സന്തോഷ്, വി എൻ.നസ്മീർ എന്നീവർ വിവിധ യൂണിറ്റ് സമ്മേളനങ്ങളിൽ അഭിവാദ്യം ചെയ്തു സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top