നഗരത്തെ ഭയപ്പാടിലാക്കി രാത്രി ചെറുമുക്ക് ക്ഷേത്രത്തിനു സമീപത്ത് പൊട്ടിത്തെറി, ചായക്കടക്ക് നാശനഷ്ടം

ഫോട്ടോ ക്രെഡിറ്റ് : സജേഷ് കുമാർ, എസ്സാർ അസ്സോസിയേറ്റ്

ഇരിങ്ങാലക്കുട : നഗരത്തെ നടുക്കി തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപത്ത് പൊട്ടിത്തെറി. വൈദ്യുതിബന്ധവും ഒപ്പം താറുമാറായി. റേഷൻ കടയോട് ചേർന്നുള്ള ബബ്ൾസ് ടീ സ്റ്റാളിന്‍റെ ഷട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്, ഉള്ളിലെ ഫ്രിഡ്‌ജും ഉപകരണങ്ങളും പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്.

വലിയ സ്ഫോടനശബ്ദം ഒരു കിലോമീറ്ററിനപ്പുറവും കേട്ടതായി പറയുന്നു. ചായക്കടയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് റോഡിനപ്പുറമുള്ള കെ.എസ്.ഇ.ബിയുടെ എസ്.ബി.ടി ട്രാന്സ്ഫോര്മറിൽ അടിച്ചപ്പോൾ വൈദ്യുതി പോയതാണെന്നുംപ്രാഥമിക നിഗമനം. എന്നാൽ പ്രത്യക്ഷത്തിൽ ട്രാന്സ്ഫോര്മറിന് കേടുപാടുകൾ ദൃശ്യമല്ല.

ഗ്യാസ് സിലീഡർന് അപകടം സംഭവിച്ചതാണെന്നും പറയുന്നു. അഗ്നിരക്ഷാ സേന സംഭവസ്ഥലത് ഉടനെയെത്തി. അസമയത്തുള്ള വലിയ സ്ഫോടനശബ്ദം പലരെയും ഭയപ്പാടിലാക്കി. പകൽ സമയങ്ങളിൽ ഏറെ തിരക്കുള്ള ഭാഗമാണിവിടെ, അപകടം സംഭവിച്ചത് രാത്രിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top