എ.സി.എസ്. വാരിയർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : പ്രമുഖ സഹകാരിയും, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എ.സി.എസ്.വാരിയരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ബാങ്ക് പ്രസിഡണ്ട് ആന്റോ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.കെ. ശോഭനൻ അധ്യക്ഷനായി. ഡയറക്ടർമാരായ ഐ.കെ. ശിവജ്ജാനം, തിലകൻ പൊയ്യാറ, ഇന്ദിര ഭാസി, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി ലെനീസ് കെ. ലൂവീസ്, എ.സി. സുരേഷ്, കെ.ആർ. ജയശ്രീ , പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a comment

Top