നഗരസഭയിലെ നികുതിദായകർക്ക് ശനി, ഞായർ തീയതികളിൽ കെട്ടിടനികുതി അടയ്ക്കാവുന്നതാണ്

ഇരിങ്ങാലക്കുട നഗരസഭയിലെ നികുതിദായകർക്ക് ഓഗസ്റ്റ് 28 ശനി, 29 ഞായർ തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിലും, പൊറത്തിശ്ശേരി മേഖല കാര്യാലയത്തിലും കെട്ടിടനികുതി അടയ്ക്കാവുന്നതാണ്.

ഓഗസ്റ്റ് 31 വരെ നികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാൽ നികുതിദായകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിക്കുന്നു.

Leave a comment

Top