ഇരിങ്ങാലക്കുടയിൽ 41.5 മിലി മീറ്റർ മഴ, ജില്ലയിൽ വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 41.5 മിലി മീറ്റർ മഴ രേഖപ്പെടുത്തി. വെള്ളിയാഴ്ച ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 ശനിയാഴ്ച, 29 ഞായറാഴ്ച മഞ്ഞ അലേർട്ടും 30-ാം തിയതി തിങ്കളാഴ്ച ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള മഴയുടെ കണക്കാണിത്.

Leave a comment

Top