ഓക്‌സിജൻ കോൺസെൻട്രേറ്റർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൈമാറി


പറപ്പൂക്കര : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ കൈമാറി. ഓക്‌സിജൻ സ്വയം ഉത്‌പാദിപ്പിച്ച് ഒരേസമയം രണ്ടുരോഗികൾക്ക് നൽകാവുന്ന ഏകദേശം ഒരുലക്ഷം രൂപ ചെലവ് വരുന്ന മെഷീൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ അഡ്വ. എം.എസ്. അനിൽകുമാർ പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപിന് കൈമാറി.

കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ. സുസ്മിത, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൻ എൻ.എം പുഷ്പാകരൻ, ,ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗം പ്രകാശൻ, പഞ്ചായത്ത് അംഗം ദിനേശൻ വെള്ളപ്പാടി, റെഡ് ക്രോസ്സ് വോളന്റീയർ മാരായ പ്രവിൻ അയനിക്കത്തറ, അശ്വിൻ, ഷോജൻ മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top