നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 29ന് ഞായറാഴ്ച

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍
ചാരിറ്റബിള്‍ ക്ലീനിക്കില്‍ 29ന് ഞായറാഴ്ച രാവിലെ 9 മണിമുതല്‍ 1 മണിവരെ നടക്കും. ലയണ്‍സ് ക്ലബ് ക്ലസ്റ്റര്‍ അംബാസിഡര്‍ എം.എ.നസീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിക്കും. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി, റീജിയണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍,സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ,ശിവന്‍ നെന്മാറ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍,എം.കെ ഷാജി, വര്‍ഗ്ഗീസ് പട്ടത്ത് എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446540890,9539343242 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top