സർവ്വകലാശാല റാങ്ക് ജേതാവ് ലയ ജിമ്മിയെ ആദരിച്ചു

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് സർവ്വകലാശാലയിലെ രണ്ടാം റാങ്കും, യു.സി കോളേജ് ആലുവയിലെ ഉയർന്ന മാർക്കും കരസ്ഥമാക്കിയ ഇരിങ്ങാലക്കുട നഗരസഭ 24-ാം വാർഡിൽ താമസിക്കുന്ന ലയ ജിമ്മിയ വാർഡ് കൗൺസിലർ സിജു യോഹന്നാൻ അവരുടെ വീട്ടിൽ ചെന്ന് ആദരിച്ചു.

എ.കെ.പി ജംഗ്ഷൻ ഗ്രേസ് റോഡിൽ തൊഴുത്തുപറമ്പിൽ ജിമ്മിയുടെയും, ടീന ജിമ്മിയുടെയും മകളാണ് ലയ ജിമ്മി. ആദരണ ചടങ്ങിൽ ശരത് രാജൻ, ജെ ശ്രീകുമാർ, കൃഷ്ണകുമാർ വള്ളുപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു

Leave a comment

Top