നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ എം.സി.പി കൺവെൻഷൻ സെന്ററിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനെതിരെ സി.പി.ഐ

ഇരിങ്ങാലക്കുട : കോവിഡ് നിരക്ക് ഭയാനകമായ രീതിയിൽ ഉയർന്നു വരുന്ന സാഹചര്യത്തിൽ തുടർച്ചയായി നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെന്ററിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനെതിരെ സിപിഐ.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ അധികൃതർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സിപിഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി യോഗം ആരോപിച്ചു.

ഇരിങ്ങാലക്കുട നഗരസഭ, സെക്ടറൽ മജിസ്ട്രേറ്റുമാർ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെല്ലാം ഈ വിവരം അറിഞ്ഞിട്ടും ഉറക്കം നടക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതിനാൽ ഉടമയ്ക്കും, വീഴ്ചവരുത്തുന്ന അധികാരികൾക്കും എതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി ഉണ്ടാകണമെന്ന് യോഗം സർക്കാറിനോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.

കെ സി മോഹൻലാൽ അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ എസ് പ്രസാദ് സംസാരിച്ചു

Leave a comment

Top