പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ഐ.സി.യു പ്രവർത്തനമാരംഭിച്ചു

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ഐ.സി.യുവിന്‍റെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഒരു ഇൻവാസിവ് വെന്റിലേറ്ററും രണ്ടു നോൺ ഇൻവാസിവ് വെന്റിലേറ്ററും ഉൾപ്പെടുന്ന ഫോർ ബെഡ് മെഡിക്കൽ ഐ.സി.യു ആണ് സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സജ്ജമാക്കിയിരിക്കുന്നത്.

ആശുപത്രിയിൽ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിൽ രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് എട്ടുമണി വരെ ഡോ. റീറ്റ, ഡോ. ഡെയിൻ ആന്‍റണി , ഡോ. മാർട്ടിൻ അഗസ്റ്റിൻ, സെപ്റ്റംബർ ഒന്നു മുതൽ ഡോ. സിജു ജോസ് കൂനൻ തുടങ്ങിയ ജനറൽ ഫിസിഷ്യന്മാരുടെ സേവനം ലഭ്യാക്കിയിട്ടുണ്ട്.

മെഡിക്കൽ ഐ.സി.യു വിന്‍റെ വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോ. കിരൺ തട്ട്ല നിർവഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി.എസ്.എസ്, മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ.റീറ്റ സി.എസ്.എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ സി.എസ്.എസ്, എൻ.എ.ബി.എച്ച് കോർഡിനേറ്റർ ജിൻസി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top