എടതിരിഞ്ഞി എച്ച്.ഡി.പി.എസ്.എച്ച്. എസ്.എസ്. സ്കൂളിൽ എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും നടന്നു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി.എസ്.എച്ച്. എസ്.എസ്. സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും കൂടാതെ വിദ്യാലയത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റർ നിർവഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലത സഹദേവൻ അദ്ധ്യക്ഷയായിരുന്നു.

ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ, അർഹരായ ആറ് വിദ്യാർഥികൾക്ക് ഫോണുകളും രണ്ടു വിദ്യാർത്ഥികൾക്ക് ധനസഹായവും വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ ഷാലി ദിലീപ് , ബിജോയ് കളരിക്കൽ,പി.ടി .എ പ്രസിഡന്‍റ് എം.എ ദേവാനന്ദൻ എന്നിവർ ആശംസകളർപ്പിച്ചു.

പ്രധാന അദ്ധ്യാപിക സ്മിത സ്വാഗതവും പ്രിൻസിപ്പാൾ സീമ നന്ദിയും രേഖപ്പെടുത്തി. അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി. എ അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top