മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് തിരയിൽപെട്ട് മരിച്ചു

ഇരിങ്ങാലക്കുട : ബന്ധുക്കളുമൊത്ത് മുനക്കലിൽ കടൽ കാണാനെത്തിയപ്പോൾ തരയിൽ അകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച ഇരിങ്ങാലക്കുടയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ പിതാവ് പനങ്ങാട്ട് വീട്ടിൽ ഭരതൻ (50) തിരയിൽപെട്ട് മരിച്ചു. തിങ്കളാഴ്ച വൈകീട്ട്‌ അഞ്ച് മണിയോടെയായിരുന്നു സംഭവം.

മതിലകം പുതിയകാവുള്ള സഹോദരിയുടെ വീട്ടിൽ ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു ഭരതനും കുടുംബവും. വൈകീട്ടോടെ ബന്ധുക്കളുമൊത്ത് പത്തോളം പേർ കടൽ കാണാനായി മുനക്കലിലെത്തി. ഈസമയം ഭരതൻ്റെ മൂത്ത മകൻ ഹരിപ്രസാദ് തരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ഭരതൻ.

തിരമാലകൾക്കിടയിൽ പെട്ട ഭരതൻ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. അതെ സമയം ഹരിപ്രസാദ് സുരക്ഷിതമായി തിരിച്ചെത്തി. ലൈഫ് ഗാർഡുകൾ കരക്കു കയറ്റി കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരിങ്ങാലക്കുടയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ഭരതൻ.ഭാര്യ ജിനി. മക്കൾ ഹരിപ്രസാദ്, ആനന്ദ് പ്രസാദ്, അമ്പിളി.

Leave a comment

Top