നഗരമധ്യത്തിൽ യുവാക്കളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : നഗരമധ്യത്തിൽ നിന്ന് രണ്ട് കിലോ തൂക്കത്തോളം വരുന്ന കഞ്ചാവ് പിടികൂടി. പാലിശ്ശേരി സ്വദേശി ചേരമംഗലം വീട്ടിൽ നിഖിൽ 24, വെങ്ങിണിശ്ശേരി കൊരുമ്പേപറംബിൽ സുബിത്ത് 29 എന്നിവരാണ് ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസെപക്ടർ സുശാന്തിന്റെ നേതൃത്വത്തിലാണ് പിടിയിലായത്. വൈകീട്ട് 4 മണിയോടെയാണ് സംഭവം ബസ് സ്റ്റാന്റ് പരിസരത്ത് പോലിസ് പട്രോളിംങ്ങ് നടത്തുന്നതിനിടെ ബാഗുമായി സംശായ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്ത് ബാഗ് പരിശേധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കോയംമ്പത്തൂരില്‍ നിന്നുംമാണ് അറസ്റ്റിലായ പ്രതികള്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് പോലിസിന് ലഭിച്ച വിവിരം.വിദ്യാര്‍ത്ഥികളടക്കം ഇവരുടെ ഉപഭോക്താക്കളായി ഉണ്ടെന്നും കുടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്‍, അനീഷ് കുമാര്‍, സി പി ഓമാരായ രാഗേഷ് സി എസ്,വിനു പൗലോസ്,അനൂപ് ലാലന്‍ എന്നവരാണുണ്ടായത്.

Leave a comment

Leave a Reply

Top