കിടപ്പു രോഗികൾക്കുള്ള ഓണപുടവയും മെഡിക്കൽ കിറ്റും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പി.ആർ ബാലൻമാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി, ആർദ്രം പാലിയേറ്റിവ് കെയർ കിടപ്പു രോഗികൾക്കുള്ള ഓണപുടവയും മെഡിക്കൽ കിറ്റ് വിതരണത്തിന്‍റെയും ഇരിങ്ങാലക്കുട ഏരിയതല ഉദ്ഘാടനം ചെമ്മണ്ടയിൽ തൃശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. കെ.കെ ഷൈജു സ്വാഗതവും വാർഡ് മെമ്പർ സുനിൽ മാലാന്ത്ര അധ്യക്ഷതയും വഹിച്ചു. ഉല്ലാസ് കളക്കാട്ട്, പ്രദീപ് മേനോൻ, എ.വി അജയൻ, ജോർജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Leave a comment

Top