വിജയരാജമല്ലിക രചിച്ച ‘മല്ലികാവസന്തം’സംഗമസാഹിതി ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി വിജയരാജമല്ലിക രചിച്ച ‘മല്ലികാവസന്തം’ എന്ന ആത്മകഥ ചർച്ച ചെയ്തു. ചടങ്ങിൽ അരുൺ ഗാന്ധിഗ്രാം മോഡറേറ്ററും രാധാകൃഷ്ണൻ വെട്ടത്ത് അദ്ധ്യക്ഷനുമായിരുന്നു. സ്വന്തം ജീവിതം സമൂഹത്തിനുമുന്നിൽ തുറന്നുവെയ്ക്കുന്ന ഒരു ട്രാൻജെൻ്ററിൻ്റെ അനുഭവങ്ങൾ സമൂഹത്തിൽ ആരും അന്യരല്ല എന്ന സാമാന്യ ബോധത്തിന് മുന്നിൽ ചോദ്യങ്ങളുയർത്തുന്നുണ്ടെന്നും അതിന് മറുപടി പറയാൻ പൊതു സമൂഹവും ഭരണകൂടവും ബാധ്യസ്ഥരാണെന്നും പുസ്തകം പരിചയപ്പെടുത്തിയ അസിസ്റ്റൻ്റ് പ്രൊഫ. സിമിത ലെനീഷ് അഭിപ്രായപ്പെട്ടു. ഭാഷ കൊണ്ട് ഇന്നും മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്ന, ചേർത്തു പിടിക്കുന്നു എന്ന് പ്രസ്ഥാവിച്ച് ഐക്യനാട്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ആണ് പെണ്ണ് എന്നതിനപ്പുറം ധാരാളം മനുഷ്യർ ജനിക്കുന്നു, ജീവിക്കുന്നു,മരിക്കുന്നു. അവർ ജീവിതം കൊണ്ടും അനുഭവം കൊണ്ടും അടയാളപേടുത്തുമ്പോൾ വ്യക്തിത്വമായി കാണാതെ അവർ ആണോ പെണ്ണൊ ആയിരിക്കണം എന്ന് നിഷ്കർഷിക്കാൻ ഒരു വിഭാഗം മനുഷ്യർക്ക് അധികാരം നൽകിയത് ആരെന്നുള്ള ചോദ്യം വളരെ പ്രസക്തം.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top