വേളൂക്കര കൃഷിഭവന്‍റെ നേതൃത്വത്തിൽ ‘ഓണ സമൃദ്ധി’ കർഷക ചന്ത ആരംഭിച്ചു

കടുപ്പശ്ശേരി : വേളൂക്കര കൃഷിഭവന്‍റെ നേതൃത്വത്തിൽ ഓണ സമൃദ്ധി 2021 കർഷക ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസി ബിജു ആദ്യ വില്പന നടത്തി കർഷക ചന്ത ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പുഷ്പം ജോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സ്വപ്ന സെബാസ്റ്റ്യൻ, കൃഷി ഉദ്യോഗസ്ഥരായ എം.കെ.ഉണ്ണി, എൻ.കെ.രേഖ, വീക്കിലി മാർക്കറ്റ് സെക്രട്ടറി അൽഫോൻസ ജോൺസൻ, പ്രസിഡണ്ട് നീന ബാബു എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ വി.ധന്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി.വിജു നന്ദി പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top