കൂടൽമാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനം ഫെബ്രുവരി 26ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശുദ്ധികർമ്മങ്ങൾ 23ന് വൈകീട്ട് ആരംഭിക്കും. 26ന് കലശപൂജകൾ രാവിലെ 5:30ന് ആരംഭിക്കും. എതൃത്തപൂജ 6 മണിക്ക്. 9 മണിക്ക് കലശാഭിഷേകങ്ങൾ ആരംഭിക്കും. രാവിലെ 10 മണിക്ക് പെരുവനം പ്രകാശൻ മാരാർ നയിക്കുന്ന പാഞ്ചാരിമേളം. ഉച്ചപൂജക്കു ശേഷം അന്നദാനം വൈകീട്ട് 5.15ന് കുമാരി അഖില ആന്റ് പാർട്ടിയുടെ തായമ്പക. വൈകീട്ട് 6.15 മുതൽ മോഹിനിയാട്ടം. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ബ്രഹ്മകലശം (നെയ്യ്), ബ്രഹ്മകലശം (തേൻ), ബ്രഹ്മകലശം (പാൽ), ബ്രഹ്മകലശം (തൈര്) തീർത്ഥകലശം, കുoേഭശകലശം, പഞ്ചഗവ്യം, നാൽപ്പാമരകഷായാഭിഷേകം, ദ്രവ്യകലശം അഭിഷേക വഴിപാടുകൾ നടത്താവുന്നതാണ്. ഈ വഴിപാടുകൾ ക്ഷേത്രം മാനേജരുടെ ഓഫിസിലോ വഴിപാട് കൗണ്ടറിലോ മുൻകൂട്ടി രശീതി എടുക്കാവുന്നതാണെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top