കരുവന്നൂർ ബാങ്ക് അഴിമതി – ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അഴിമതി , ഭരണ സമിതിയേയും കൊള്ളക്ക് പങ്ക് പറ്റിയ മുഴുവൻ നേതക്കളേയും അറസ്റ്റ് ചെയ്യുക, സഹകാരികളെ രക്ഷിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്‌ഘാടനം ചെയ്തു. ഠാണാ പൂതകുളം മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ച് ബസ്റ്റാന്റ് ആൽത്തറ പരിസരത്ത് പോലീസ് ബാരിക്കേഡ് ഉറപ്പിച്ച് തടഞ്ഞു. പ്രവർത്തകർക്ക് നേരെ പോലീസ് രണ്ട് റൗണ്ട് ജല പീരങ്കി പ്രയോഗിച്ചു. സംഘർഷാത്മക അന്തരീക്ഷത്തെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.

സമാനതകളില്ലാത്ത തട്ടിപ്പാണെന്നും, 300 കോടിയുടെ ഈ കൊള്ള കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നും, ഭരണസമിതിക്കെതിരേയും കൊള്ളയുടെ പങ്ക് പറ്റിയവർക്കെതിരെയും കേസ് എടുക്കാത്തത് സി.പി.എമ്മിന്റെ നിരവധി നേതാക്കൾക്ക് കൃത്യമായ പങ്കുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സഹകാരികളുടെ പണം എ.കെ.ജി സെന്ററിൽ നിന്നും നൽകണമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു. ഇത്രയും വലിയ കൊള്ള ചെയ്ത മുഴുവൻ പ്രതികളും പുറത്ത് വരണമെങ്കിൽ സി.ബി.ഐ എന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ല പ്രസിഡണ്ട് അഡ്വ: കെ .കെ അനീഷ്കുമാർ, ജില്ല ജന: സെക്രട്ടറി അഡ്വ: കെ.ആർ ഹരി, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, കർഷക മോർച്ച സംസ്ഥാന ജന: സെക്രട്ടറി എ .ആർ അജിഘോഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, എന്നിവർ സംസാരിച്ചു.

ജില്ല സെക്രട്ടറി കവിതാബിജു, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം,സംസ്ഥാന കൗൺസിൽ അംഗം ടി. എസ് സുനിൽ, മണ്ഡലം ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ, അഖിലാഷ് വിശ്വനാഥൻ,സണ്ണി കവലക്കാട്ട്, സിന്ധു സതീഷ്, അമ്പിളി ജയൻ, ജില്ല കമ്മറ്റി അംഗങ്ങളായ പാറയിൽ ഉണ്ണികൃഷ്ണൻ, രാഗി മാരാത്ത്, ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയം കോട്ട്, യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി, മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top