ദേശീയതല സ്കോളർഷിപ്പു നേടിയ അനാമിക രാജേഷിന് ശാന്തിനികേതനിൽ ആദരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിൽ (NTSE) സ്റ്റേജ് 2 യോഗ്യത നേടി സ്കോളർഷിപ്പ് കൈവരിച്ച പ്ലസ് ടു കമ്പ്യൂട്ടർ മാത്സ് വിദ്യാർത്ഥിനി അനാമിക രാജേഷിനെ ശാന്തിനികേതൻ മാനേജ്മെന്റും, പ്രിൻസിപ്പാളും ചേർന്ന് ആദരിച്ചു. കേരളത്തിൽ നിന്ന് 41 കുട്ടികളാണ് ഈ സ്കോളർഷിപ്പിന് അർഹത നേടിയത്. എസ്.എൻ. ഇ. എസ്. ചെയർമാൻ ബാലൻ അമ്പാടത്ത് അനാമികയ്ക്ക് ഉപഹാരം നൽകി. എസ്.എൻ. ഇ. എസ്. പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു , വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ , വൈസ് പ്രസിഡണ്ട് റോളി ചന്ദ്രൻ , മാനേജർ പ്രൊ . ആർ.കെ. നന്ദകുമാർ , ട്രഷറർ എം.കെ. സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , പി.എസ്.സുരേന്ദൻ , ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top