എൻ.ഐ.പി.എം.ആറിലെ സെപ്ഷ്യൽ ട്രാൻസിഷൻ സ്കൂളിൽ നിന്നും ആർ .എ. ആർ.ആർ.സി സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്‍റെയും നടു – സന്ധിവേദന ക്ലിനിക്കിന്‍റെയും ഉദ്ഘാടനം മന്ത്രി ഡോ . ആർ.ബിന്ദു നിർവഹിച്ചു

കല്ലേറ്റുംകര : സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻ.ഐ.പി.എം.ആറിലെ- സെപ്ഷ്യൽ ട്രാൻസിഷൻ സ്കൂളിൽ നിന്നും ആർ .എ. ആർ.ആർ.സി സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ എട്ട് വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്‍റെയും നടു – സന്ധിവേദന ക്ലിനിക്കിന്‍റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ.ബിന്ദു നിർവഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ , ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോ ജോ , വാർഡ് മെമ്പർ മേരി ഐസക്ക് , സീനിയർ കൺസൾട്ടന്റ ഫിസിയാട്രിസ്റ്റ് ഡോ. സന്തോഷ് ബാബു എന്നിവർ ആശംസ നേർന്നു. എൻ.ഐ.പി.എം.ആർ എക്സിക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു സ്വാഗതവും അക്കാദമിക്ക് ഓഫീസർ ഡോ. കെ.എസ്. വിജയലക്ഷ്മി അമ്മ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top