വേളൂക്കര പഞ്ചായത്ത് പ്രസിഡന്റിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്(ഐ) വേളൂക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി

വേളൂക്കര : മദ്യപിച്ച് ബോധമില്ലാതെ പാതിരാത്രിയിൽ നടുറോട്ടിൽ കണ്ടെടുത്ത പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിനെയും ജനങ്ങളെയും അപമാനിച്ച പ്രസിഡന്‍റ്, പ്രസിഡന്‍റ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവെക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി നിർവാഹകസമിതി അംഗം എം.പി ജാക്സൺ ആവശ്യപ്പെട്ടു. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്‍റ് ഷാറ്റൊ കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിബിൻ ബാബു, പി.ഐ ജോസ്, വിൻസന്‍റ് കാനംകുടം, മാത്യു പി.വി, യൂസഫ് കൊടകരപറമ്പിൽ, ജോണി കാച്ചപ്പിള്ളി, ജെൻസി ബിജു, ഷീബ നാരായണൻ, പുഷ്പ ജോയ്, സ്വപ്ന സെബാസ്റ്റ്യൻ, മണ്ഡലം ബ്ലോക്ക് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Leave a comment

Top