മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ ഓണം വിപണി ആരംഭിച്ചു

മുരിയാട് : മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശാനുസരണമുള്ള ഓണം വിപണി ബാങ്ക് പ്രസിഡന്‍റ് എം.ബി രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എ.എം തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആര്‍ അനിയന്‍, ബാങ്ക് ഡയറക്ടര്‍മാരായ സുനിത രവി, സനിത ഷിബു, ജോണ്‍ ഇല്ലിക്കല്‍, വസന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു. അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണമാരംഭിച്ചത്. തുടര്‍ന്ന് ആഗസ്റ്റ് 18 മുതല്‍ പഴം, പച്ചക്കറി ചന്തയും ആരംഭിക്കും.

Leave a comment

Top