ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നതിൻറെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

വെള്ളാങ്ങല്ലൂർ :  കോവിഡ് കാലത്ത് കേരള സർക്കാരും ക്ഷീര വികസന വകുപ്പും ചേർന്ന് ക്ഷീര കർഷകർക്ക് 400 രൂപ സബ്സിഡി നിരക്കിൽ കാലിതീറ്റ നൽകുന്നതിൻറെ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് തല ഉദ്ഘാടനം കോണത്തുകുന്ന് ക്ഷീര സഹകരണ സംഘം ഓഫീസിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.എം മുകേഷ് നടത്തി.  വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, കെ.ബി ബിനോയ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് ടി.എൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ ടി.എ, വാർഡ്അംഗംങ്ങൾ , ക്ഷീര സഹകരണ സംഘം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Leave a comment

Top