പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ‘വാതില്‍പടി സേവനം’ പദ്ധതി പ്രവർത്തനം ആരംഭിച്ചു

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തില്‍ വാതില്‍പടി സേവനം ഉദ്ഘാടനം ചെയ്തു. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം , അറിവില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന്‍ രക്ഷമരുന്നുകള്‍ തുടങ്ങിയ സേവനങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ വഴി ലഭ്യമാക്കുന്ന പദ്ധതിയായ ‘വാതില്‍പടി സേവനം’ പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ നിർവഹിച്ചു .

പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് .കെ.എസ്.തമ്പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഷാബു പി.വി പദ്ധതി വിശദീകരണം നടത്തി. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കവിത സുരേഷ് സ്വാഗതവും, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹൃദ്യ അജീഷ് നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top