കേരള കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കർഷകരെയും അധ്വാന വർഗ്ഗ വിഭാഗത്തെയും സംരക്ഷിക്കുവാൻ കേരള കോൺഗ്രസ്സ് (എം) ശക്തമായി ഇടപെടുമെന്ന് കേരള കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് പ്രസ്താവിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ വർഗ്ഗിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ ചൂണ്ടൽ, ഡെനിസ് കെ. ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി ബേബി നെല്ലിക്കുഴി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി, ജൂലിയസ് ആന്റണി, പി.ആർ സുശീലൻ, അഡ്വ. മിഥുൻ തോമസ്, റീന റോബി, കെ സതീഷ്, അഖിൽ രാജ്, അഡ്വ. എം.കെ ബാബു എന്നിവർ സംസാരിച്ചു.

Leave a comment

Top