കൂടൽമാണിക്യം ഇല്ലം നിറ – കൊയ്ത്തുത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്കാവശ്യമായ ദേവസ്വം ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ കൃഷിചെയ്തു എടുത്ത നെൽ കതിർ കൊയ്ത് എടുക്കുന്ന ചടങ്ങ് പ്രശസ്ത സിനി ആർട്ടിസ്റ്റും കലാതിലകവുമായ ഡോ. വിന്ദുജ മേനോൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ഇത്തവണത്തെ നൃത്യ നാട്യ പുരസ്‌കാര ജേതാവ് കലാരത്നം കലാമണ്ഡലം വിമല മേനോൻ , തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ഭദ്രദീപം കൊളുത്തി. എടതിരിഞ്ഞി എച്ച് ഡി പി സമാജം വിദ്യാർഥികളുടെ കൊയ്ത്തു പാട്ടു കൊയ്ത്തു ഉത്സവത്തിന് ആവേശം പകർന്നു.

Leave a comment

Top