കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെ യുവമോർച്ച പ്രതിഷേധ ധർണ നടത്തി

കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളക്കെതിരെ യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ജില്ലാ ജന:സെക്രട്ടറി അഡ്വ. കെ.ആർ. ഹരി ധർണ ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. മിഥുൻ അധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് നിയോജക മണ്ഡലം നേതാക്കളായ സുനിൽ തളിയപറമ്പിൽ അഖിലാഷ് വിശ്വനാഥൻ, ഷാജുട്ടൻ, സണ്ണി കവലക്കാട്ട്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബാബു വലിയവീട്ടിൽ വൈസ് പ്രസിഡന്റ്‌ ശ്യാംജി മാടത്തിങ്കൽ മണ്ഡലം നേതാക്കൾ ആയ ജീവൻ വലിയവീട്ടിൽ, ശ്യാംരാജ്, അരുൺ, അജീഷ് പൈക്കാട്ട്, വൈശാഖ്, ഷിയാസ് പാളയംകോട്, റെനുദ് സുഖിൻ, പടിയൂർ അശ്വതി, അഞ്ജലി എന്നിവർ നേതൃത്വം നൽകി. യുവമോർച്ച ജനറൽ സെക്രട്ടറി ജിനു ഗിരിജൻ സ്വാഗതവും ഹരിശങ്കർ നന്ദിയും പറഞ്ഞു.

Leave a comment

Top