തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 3,124 പേര്‍ക്ക് കൂടി കോവിഡ്, 2,602 പേര്‍ രോഗമുക്തരായി, 3,093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.സംസ്ഥാനത്ത് ഇന്ന് 23,500

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 3,124 പേര്‍ക്ക് കൂടി കോവിഡ്, 2,602 പേര്‍ രോഗമുക്തരായി, 3,093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.93%. സംസ്ഥാനത്ത് ഇന്ന് 23,500

തൃശ്ശൂര്‍ ജില്ലയില്‍ 3,124 പേര്‍ക്ക് കൂടി കോവിഡ്, 2,602 പേര്‍ രോഗമുക്തരായി തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (11/08/2021) 3,124 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,448 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,55,020 ആണ്. 3,41,726 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.93% ആണ്.ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 3,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേര്‍ക്കും, ഉറവിടം അറിയാത്ത 07പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 203 പുരുഷന്‍മാരും 191 സ്ത്രീകളും 10 വയസ്സിനു താഴെ 135 ആണ്‍കുട്ടികളും 114 പെണ്‍കുട്ടികളുമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം18,120 ആയി.

Leave a comment

Top