പ്രതിവാര രോഗബാധ ജനസംഖ്യാനുപാതപ്രകാരം (WIPR) പുതുക്കി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിൽ ഓഗസ്റ്റ് 12 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ – ഇരിങ്ങാലക്കുട നഗരസഭയിലെ 32, 36, 40 വാര്‍ഡുകളിൽ അതിതീവ്ര ലോക്ക് ഡൗൺ

പ്രതിവാര രോഗബാധ ജനസംഖ്യാനുപാതപ്രകാരം (WIPR) പുതുക്കി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിൽ ഓഗസ്റ്റ് 12 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ –

ഇരിങ്ങാലക്കുട നഗരസഭയിലെ
32, 36, 40 വാര്‍ഡുകളിൽ
അതിതീവ്ര ലോക്ക് ഡൗൺ

ഇരിങ്ങാലക്കുട : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യാനുപാതപ്രകാരം (WIPR) പുതുക്കി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിൽ ഓഗസ്റ്റ് 12 മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

രോഗബാധയുടെ നിരക്ക് എട്ടു ശതമാനത്തില്‍ കൂടുതല്‍ ഉള്ള ഇരിങ്ങാലക്കുട നഗരസഭയിലെ 32, 36, 40വാര്‍ഡുകളിൽ ഓഗസ്റ്റ് 12 മുതല്‍ അതിതീവ്ര ലോക്ക് ഡൗൺ പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

മുഹറം, ഓണം, ശ്രീകൃഷ്ണജയന്തി, ഗണേശചതുര്‍ഥി, ദുര്‍ഗ്ഗാപൂജ ഉൾപ്പെടെയുള്ള ആഘോഷ വേളകളിലും പ്രാദേശികതല നിയന്ത്രണം തുടരും. മാളുകളില്‍ മാനദണ്ഡപാലനം കര്‍ശനമാക്കി.

വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പ്രകാരം വ്യാപനതോത് 8 ൽ കൂടുതൽ വരുന്ന താഴെപ്പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെ അതിതീവ്ര ലോക്ക് ഡൗൺ പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

ഇരിങ്ങാലക്കുട നഗരസഭ

വാർഡ് 32 സിവിൽസ്റ്റേഷൻ (17)
വാർഡ് 36 ഫയർസ്റ്റേഷൻ (14)
വാർഡ് 40 തളിയക്കോണം നോർത്ത് (13)


മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ കാറ്റഗറി ഡി യിൽ ഏർപെടുത്തിയിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്കും അനുവദിനീയമായ ആളുകൾക്കും അല്ലാതെ മറ്റാർക്കും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം അനുവദിനീയമല്ല.

മറ്റു പ്രദേശങ്ങളിൽ താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തി

കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, ഓഫീസുകൾ, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായസ്ഥാപനങ്ങൾ, തുറസ്സായ ( ഔട്ട്ഡോർ ) ടൂറിസം കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും പ്രവർത്തിക്കുന്നതാണ്.

എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും അവിടെയുള്ള വാക്സിനേഷൻ നടത്തിയ ജീവനക്കാരുടെ വിവരവും ഒരേസമയം എത്ര പേരെ പ്രവേശിപ്പിക്കാം എന്ന വിവരവും പ്രദർശിപ്പിക്കേണ്ടതാണ് ( 25 ചതുരശ്ര അടി സ്ഥലം ഒരാൾക്ക് ലഭ്യമാകുന്ന രീതിയിൽ ). ഇവിടങ്ങളിൽ അകത്തും പുറത്തും തിരക്ക് നിയന്ത്രിക്കേണ്ടത് ഉത്തരവാദിത്വം സ്ഥാപന ഉടമകൾക്ക് സ്ഥാപന മേധാവികൾക്കും ആയിരിക്കും.

ഇവിടങ്ങളിൽ പ്രവേശിക്കുന്ന ആളുകൾക്ക് ഒരു ഡോസ് വാക്സിൻ എടുത്തു രണ്ടാഴ്ച കഴിഞ്ഞവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ, കോവിഡ് പോസിറ്റീവ് ആയി ഒരു മാസത്തിൽ കൂടുതൽ ആയവരോ ആയിരിക്കണം. അത്തരം ആളുകളുടെ കൂടെ കുട്ടികളെ കൊണ്ടു പോകാവുന്നതാണ്.

മേൽ നിബന്ധനകൾ പ്രകാരം ഉള്ള ആളുകൾ ഒരു വീട്ടിൽ ഇല്ലാത്തപക്ഷം അടിയന്തരാവശ്യങ്ങൾ കായ ഭക്ഷണം പാൽ പലവ്യജ്ഞനം ഇറച്ചി മീൻ എന്നിവ വാങ്ങുന്നതിനായി വീട്ടിലെ മറ്റുള്ളവർക്ക് പുറത്തിറങ്ങാം. ഇത്തരം ആളുകൾക്ക് കടകളിലും മറ്റും മുൻഗണന നൽകേണ്ടതാണ്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം വീടുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി ഉറപ്പുവരുത്തേണ്ടതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തുറക്കാവുന്നതാണ്.

എല്ലാ സ്ഥലങ്ങളിലും ഉള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും ഉള്ള താമസസൗകര്യങ്ങൾ ബയോ- ബൈബിൾ മോഡലിൽ എല്ലാദിവസവും അനുവദനീയമാണ്.

സാമൂഹ്യ-സാംസ്കാരിക പൊതുപരിപാടികൾ രാഷ്ട്രീയപാർട്ടികളുടെ കൂടിച്ചേരലുകൾ എന്നിവ അനുവദനീയമല്ല.

വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് പങ്കെടുക്കാവുന്നതാണ്.

ആരാധനാലയങ്ങളിൽ വിസ്തൃതി അനുസരിച്ച് പരമാവധി 40 പേരെ പങ്കെടുപ്പിക്കാം.

എല്ലാ കടകളും സ്ഥാപനങ്ങളും പരമാവധി ഹോം ഡെലിവറി യും ഓൺലൈൻ ഡെലിവറി യും മാത്രം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

മുഹറം, ഓണം, ജന്മാഷ്ടമി, ഗണേശചതുർത്ഥി, ദുർഗാപൂജ തുടങ്ങിയ ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ കാണികളായി വരുന്നതിനു കൂട്ടം കൂടുന്നതിനൊ പാടില്ല.

ഓഗസ്റ്റ് 15 ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

അവശ്യ സേവനങ്ങൾ ആയ വാക്സിനേഷൻ, കോവിഡ് ടെസ്റ്റിംഗ്, ചികിത്സ ആവശ്യങ്ങൾ, മരുന്നു വാങ്ങൽ, അടുത്ത ബന്ധുക്കളുടെ മരണം/ വിവാഹം, ദീർഘദൂര ബസ് യാത്ര, ട്രെയിൻ യാത്ര, വിമാനയാത്ര, കപ്പൽയാത്ര, പരീക്ഷ തുടങ്ങിയവയ്ക്കുള്ള യാത്രകൾക്കും മേൽ നിബന്ധന പാലിക്കാതെ തന്നെ പോകാവുന്നതാണ്.

എല്ലാ കടകൾക്കും സ്ഥാപനങ്ങൾക്കും രാവിലെ 7 മണിമുതൽ വൈകിട്ട് 9 മണിവരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ കടകളുടെയും സ്ഥാപനങ്ങളുടെയും വിസ്തീർണത്തിൽ അനുസരിച്ച് ( 25 ചതുരശ്ര അടി സ്ഥലം ഒരാൾക്ക് ലഭ്യമാകുന്ന രീതിയിൽ ) മാത്രമേ ആളുകളെ പ്രവേശിക്കാവൂ.

ഹോട്ടലുകൾക്കും റസ്റ്റോറന്റ് കൾക്കും വൈകിട്ട് 9 30 വരെ പ്രവർത്തിക്കുന്നതാണ്. ഹോട്ടലുകളുടെ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിനീയമല്ല. എന്നാൽ തുറസ്സായ സ്ഥലങ്ങളിലും വാഹനങ്ങൾക്ക് അകത്തും പാർക്കിംഗ് ഏരിയ കളിലും ആറടി അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്നതാണ്.

എല്ലാ പൊതുഗതാഗതവും കർശനമായ കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് നടത്താവുന്നതാണ്.

എല്ലാം മത്സരപ്പരീക്ഷകളും റിക്രൂട്ട്മെന്റ് കളും യൂണിവേഴ്സിറ്റി പരീക്ഷകളും സ്പോർട്സ് ട്രയലുകളും അനുവദനീയമാണ്.

സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സിനിമാശാലകൾ എന്നിവ അനുവദനീയമല്ല.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top