വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് വിവിധ ബൂത്ത് കമ്മറ്റികളിൽ പദയാത്ര നടത്തി

ഇരിങ്ങാലക്കുട : കരിഞ്ചന്തയിൽ വാക്‌സിൻ വിതരണം നടത്തുന്നത് അവസാനിപ്പിക്കുക, എല്ലാവർക്കും വാക്‌സിൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്ത് കമ്മറ്റികളിൽ പദയാത്ര നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി. ചാർളി പദയാത്ര ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര ജെയ്സൺ പാറേക്കാടൻ, സുജ സഞ്ജീവ്കുമാർ, ജസ്റ്റിൻ ജോൺ, എൻ.ജെ ജോയ്, തോമസ് കോട്ടോളി, മേരിക്കുട്ടി ജോയ്, സന്തോഷ് കെ.എം, ഒ എസ് അവിനാശ്, സിജു യോഹന്നാൻ, എന്നിവർ വിവിധയിടങ്ങളിൽ പദയാത്രയ്ക്ക് നേതൃത്വം നൽകി.

Leave a comment

Top