ബസുടമയുടെ വീടിനുമുന്നിൽ കാർ പാർക്ക് ചെയ്തതിനു ബസ് ജീവനക്കാരുടെ വക കുടുംബത്തിന് അസഭ്യവർഷം

കോണത്തുകുന്ന് : വീണു പരിക്കേറ്റ് കൈയൊടിഞ്ഞ നാലാം ക്ലാസ്സുകാരി മകളെ ആശുപത്രിയിൽ കൊണ്ടുപോയി വരുന്നവഴി മരുന്ന് വാങ്ങാൻ കാർ റോഡരികിൽ ബസുടമയുടെ വീടിനുമുന്നിൽ പാർക്ക് ചെയ്തതിനു ബസ് ജീവനക്കാരുടെ വക കുടുംബത്തിന് അസഭ്യവർഷം. ഇതിൽ പേടിച്ചു കുട്ടി മാനസികവിഭ്രാന്തി കാണിച്ചതിനെ തുടർന്ന് ഇപ്പോൾ ചികിത്സയിൽ. 14 വൈക്കിട്ട് 6:45 ന് കോണത്തുകുന്ന് സെന്‍റ്റിൽ എം എസ് മേനോൻ ബസ് ഉടമയുടെ വീടിനുമുന്നിലാണ് സംഭവം. നടവരംബ് വൈക്കര തെറമ്മൽ ശിവനും മകൾ ശ്രീജ കൃഷ്ണകുമാറും നാലാം ക്ലാസ് വിദ്യാർത്ഥിനി ഭാവനയും സഞ്ചരിച്ച കാർ കോണത്തുകുന്ന് ജൻ ഔഷധി മരുന്നുകടയുടെ എതിർവശത്ത് പാർക്ക് ചെയ്തതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.

എം എസ് മേനോൻ ബസ് ഉടമയുടെ വീടിനുമുന്നിലാണ് ഇവർ കാർ പാർക്ക് ചെയ്തിരുന്നത്. മരുന്ന് വാങ്ങാൻ പോയി തിരിച്ചു വരുമ്പോൾ , ട്രിപ്പ് കഴിഞ്ഞു മടങ്ങി വന്നിരുന്ന ബസ്സിന്‌ ഉടമയുടെ വീടിനു സമീപമുള്ള ഷെഡിൽ കയറാൻ പറ്റാതെ റോഡിൽ കാത്തുനിൽക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതരായ ബസ് ജീവനക്കാരാണ് ശ്രീജയെ അസഭ്യവർഷം ചൊരിയുകയും ശിവന് നേരെ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തത്. ഇതിൽ ഭയന്ന കുടുംബം ഉടൻ തന്നെ സ്ഥലം വിട്ടു. പക്ഷെ ഇവരുടെ കൂടെയുണ്ടായിരുന്ന പേടിച്ചു കുട്ടിയുടെ പേടി അടുത്ത ദിവസവും തുടർന്നാൽ ചികിത്സ തേടുകയായിരുന്നു . കുടുംബം ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് ബസ് ജീവനകരരെ സ്റ്റേഷനിലിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ കെ.എസ്. സുശാന്ത്  പറഞ്ഞു.

Leave a comment

  • 42
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top