പടിയൂർ പി.എച്ച്.സി യിൽ വാക്സിൻ തിരിമറി – ബി.ജെ.പി പ്രതിഷേധ ധർണ്ണ

പടിയൂർ : പടിയൂർ പഞ്ചായത്തിൽ വാക്സിൻ തിരിമറി നടത്തിയ ഡോക്ടറെ പുറത്താക്കുക, വാക്സിൻ തിരിമറിക്ക് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡണ്ട് രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പടിയൂർ പി.എച്ച്.സി ക്ക് മുൻപിൽ ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി. ബി.ജെ.പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻ്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു .

ബി.ജെ.പി പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായിൽ അദ്ധ്യക്ഷനായ പ്രതിഷേധ പരിപാടിയിൽ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർമാരായ പ്രഭാത് വെള്ളാപുള്ളി, നിഷ പ്രനീഷ്, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി എള്ളുംപറമ്പിൽ, യുവമോർച്ച പ്രസിഡൻ്റ് സുഖിൻ പടിയൂർ, ജനറൽ സെക്രട്ടറി ശൃംകുമാർ, ശ്രീകുമാർ മണ്ണായിൽ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിതിരാജ് സ്വാഗതവും വാണികുമാർ കോപ്പുള്ളിപറമ്പിൽ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top