ആഗോള തീവ്രവാദ കേന്ദ്രമായി കേരളം മാറുന്നു – യുവമോർച്ച ഇരിങ്ങാലക്കുടയിൽ പ്രതിരോധ ജ്വാല നടത്തി

ഇരിങ്ങാലക്കുട : ആഗോള തീവ്രവാദ കേന്ദ്രമായി കേരളം മാറുന്നതിൽ, പ്രതിഷേധാത്മകമായി ക്വിറ്റ് ഇന്ത്യാ ദിനത്തിൽ യുവമോർച്ച മണ്ഡലം കമ്മറ്റി പ്രതിരോധ ജ്വാല സംഘടിപ്പിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ.പി മിഥുൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു. ബി.ജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയ പറമ്പിൽ,സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, യുവമോർച്ച മണ്ഡലം ജന: സെക്രട്ടറി ജിനു ഗിരിജൻ, ബിജെപി കാറളം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രതീഷ് കുറുമാത്ത്, യുവമോർച്ച മണ്ഡലം സെക്രട്ടറി ശ്യംരാജ്,യുവമോർച പടിയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സുഖിൻ പടിയൂർ, എ വി സുരേഷ് എന്നിവർ നേതൃത്വം നല്കി.

Leave a comment

Top