കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അഴിമതി – ന്യൂനപക്ഷ മോർച്ച പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് അഴിമതിയിലെ ഭരണസമിതിയേയും പങ്ക് പറ്റിയ സി.പി.എം നേതാക്കളെയും അറസ്റ്റ് ചെയ്യുക, സഹകാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ന്യൂനപക്ഷമോർച്ച നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ന്യൂനപക്ഷമോർച്ച സംസ്ഥാന ജന: സെക്രട്ടറി ജോസഫ് പടമാടൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ന്യൂനപക്ഷമോർച്ച ജില്ല പ്രസിഡണ്ട് ടോണി ചാക്കോള, ബി.ജെ.പി മണ്ഡലം ജന: സെക്രട്ടറി കെ സി വേണുമാസ്റ്റർ, ന്യൂനപക്ഷമോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, ബി.ജെ.പി മണ്ഡലം ട്രഷർ സണ്ണി കവലക്കാട്ട്, ന്യൂനപക്ഷ മോർച്ച നേതാക്കളായ ആന്റോ പുന്നേലിപറമ്പിൽ, വിൻസെന്റ് കണ്ടംകുളത്തി, ഷൈജു കാളിയങ്കര, തോമസ് എരിഞ്ചേരി, സെബാസ്റ്റ്യൻ,എന്നിവർ നേതൃത്വം നല്കി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top