പൊറത്തിശ്ശേരി – ചെമ്മണ്ട – കാറളം റോഡിൽ ഗതാഗത നിരോധനം, വാഹനങ്ങൾ വഴിത്തിരിഞ്ഞു പോകണം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി – ചെമ്മണ്ട – കാറളം റോഡിൽ ബാലവാടി ജംഗ്ഷനിൽ ടൈൽ വിരിക്കൽ പ്രക്രിയ നടക്കുന്നതിനാൽ പൂർണമായ ഗതാഗത നിരോധനം ഉണ്ടായിരിക്കുന്നതാണ്.

കാറളത്തേക്കുള്ള വാഹനങ്ങൾ അഭയഭവൻ വഴി തിരിഞ്ഞു കിഴുത്താണി കൂടി പോകേണ്ടതാണ്. ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെമ്മണ്ടയിൽ നിന്നും തിരിഞ്ഞു കിഴുത്താണി കൂടെ പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a comment

Top